2013-06-28 15:57:19

വിശ്വാസവര്‍ഷാചരണം: വൈദിക – സന്ന്യാസ അര്‍ത്ഥികളുടെ സമ്മേളനം റോമില്‍


28 ജൂണ്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് വൈദിക വിദ്യാര്‍ത്ഥികളുടേയും സന്ന്യാസാര്‍ത്ഥിനികളുടേയും മഹാസംഗമം റോമില്‍ നടക്കുന്നു. ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്ന സംഗമത്തിന് നേതൃത്വം നല്‍കുന്നത് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജൂലൈ 7ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ‌അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയോടെയാണ് സംഗമം സമാപിക്കുക. ദൈവവിളിക്ക് പ്രത്യുത്തരിച്ച് തങ്ങളുടെ ജീവിതം ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന വിവിധ രാജ്യക്കാരായ അനേകം വൈദിക വിദ്യാര്‍ത്ഥികളും, സന്ന്യാസാര്‍ത്ഥികളും, നോവീസുകളും, ജൂനിയര്‍ സിസ്റ്റേഴ്സും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഗമത്തിന്‍റെ വിശദാംശങ്ങള്‍ ജൂലൈ 1ന് വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.