2013-06-28 15:57:53

മോണ്‍.സ്കാറാനോയുടെ അറസ്റ്റില്‍ വത്തിക്കാന്‍റെ പ്രതികരണം


28 ജൂണ്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസന്വേഷണത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരിനോട് പൂര്‍ണ്ണമായും വത്തിക്കാന്‍ സഹകരിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി.
വത്തിക്കാന്‍റെ ആഭ്യന്തര സാമ്പത്തിക കാര്യാലയത്തില്‍ (APSA: Administration of the Patrimony of the Apostolic See) സേവനമനുഷ്ഠിച്ചിരുന്ന മോണ്‍. നുണ്‍സ്യോ സകറാനോ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയനായ മോണ്‍. സകാറാനോ കഴിഞ്ഞ ഒരു മാസമായി സസ്പെന്‍ഷനിലായിരുന്നുവെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരെ അന്വേഷണത്തിന്‍റെ ഭാഗമായി സേവനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത് റോമന്‍ കൂരിയായുടെ ചട്ടമാണ്. കേസിന്‍റെ അന്വേഷണത്തിന് ഇറ്റാലിയന്‍ അധികൃതരുമായി പരിപൂര്‍ണ്ണ സഹകരണത്തിന് പരിശുദ്ധസിംഹാസനം തയ്യറാണെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.