2013-06-28 15:57:09

നമ്മുടെ വിമോചനത്തിനായി മനുഷ്യാവതാരം ചെയ്ത ക്രിസ്തു


28 ജൂണ്‍ 2013, വത്തിക്കാന്‍
യേശു നമ്മെ രക്ഷിച്ചത് വെറുമൊരു ആശയം കൊണ്ടല്ല, തന്നത്താന്‍ താഴ്ത്തി മനുഷ്യനായി അവതരിച്ചുകൊണ്ടാണെന്ന് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജൂണ്‍ 28നാണ് പാപ്പ ഈ സന്ദേശം നല്‍കിയത്. “യേശു നമ്മെ രക്ഷിച്ചത് ആശയം കൊണ്ടല്ല, തന്നത്താന്‍ താഴ്ത്തി മനുഷ്യനായി അവതരിച്ചുകൊണ്ടാണ്. വചനം മാംസമായി അവതരിച്ചു.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.