2013-06-27 20:06:50

‘ക്രിസ്തുവിന്‍റെ യോദ്ധാക്കള്‍’ക്ക്
അപ്പസ്തോലിക സന്ദര്‍ശകന്‍


27 ജൂണ്‍ 2013, വത്തിക്കാന്‍
ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് – ‘ക്രിസ്തുവിന്‍റെ യോദ്ധാക്കള്‍’ എന്ന സന്ന്യാസ സഭയുടെ 2014-ലെ പ്രത്യേക പൊതുസമ്മേളനത്തിന്‍റെ അദ്ധ്യക്ഷനായി, വത്തിക്കാന്‍റെ അപ്പസ്തോലിക അരമനയുടെ മുന്‍പ്രീഫെക്ടായിരുന്ന കര്‍ദ്ദിനാള്‍ വെലാസിയോ പോളിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
വത്തിക്കാനില്‍നിന്നും അയച്ച പ്രത്യേക കത്തിലൂടെയാണ് 2010-ലും ലീജിയനറീസ് സഭയുടെ അപ്പസ്തോലിക സന്ദര്‍ശകനും പൊതുസമ്മേളനത്തിന്‍റെ അദ്ധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ വെലാസിയോ പോളിനെ പാപ്പാ ഫ്രാന്‍സിസ് വീണ്ടും ചുമതലപ്പെടുത്തിയത്.

2014-ാമാണ്ടിന്‍റെ ആരംഭത്തില്‍ സംഗമിക്കുന്ന സഭയുടെ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷനായിരിക്കുക, സഭയുടെ പുതിയ ജനറല്‍ സുപ്പീരിയറിനെയും, മറ്റ് മേലധികാരികളെയും തിരഞ്ഞെടുക്കുക,
സഭയുടെ നവീകരിച്ച നിയമാവലിയുടെ കരടുരൂപത്തിന് അംഗീകാരം നല്കുക. നിയമാവലി പിന്നീട് വത്തിക്കാന്‍റെ അനുമതിക്കായി എത്രയും വേഗം സമര്‍പ്പിക്കുക. അപ്പസോതോലിക സന്ദര്‍ശകനെന്ന നിലയില്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ആത്മീയ നിജസ്ഥിതി, അനുദിന ജീവിതക്രമങ്ങള്‍ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ടു നല്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ കര്‍ദ്ദിനാള്‍ വെലാസിയോയെ ഏല്പിച്ചു.
സഭാംഗങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്ന സേവനങ്ങളെ തന്‍റെ കത്തിലൂടെ ശ്ലാഘിച്ച പാപ്പ ലീജിയനറീസിനും അവരുടെ സ്ത്രീ വിഭാഗം അംഗങ്ങളെയും അനുമോദിക്കുകയും അവര്‍ക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു.
Reported : nellikal, sedoc









All the contents on this site are copyrighted ©.