2013-06-27 20:36:34

സഭയുടെ വിശുദ്ധിയെക്കുറിച്ച്
കൊവാല്‍സിക്ക്


27 ജൂണ്‍ 2013, റോം
സഭ പാപികളുടേതാണെങ്കിലും വിശുദ്ധയാണെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍ ഡേരിയൂസ് കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന ദൈവശാസ്ത്ര പരമ്പരയിലാണ്
ഫാദര്‍ കൊവാല്‍സിക്ക് ‘സഭ വിശുദ്ധയാണ്’ എന്ന വിശ്വാസപ്രമാണ സംജ്ഞ വിശദീകരിച്ചത്.
സഭ വിശുദ്ധയാണെന്നു പറയുമ്പോള്‍ സഭയില്‍ പാപികള്‍ ഇല്ലെന്നല്ല, സഭാമക്കള്‍ പാപികളും ബലഹീനരുമാണെന്നും, എന്നാല്‍ സഭയുടെ ശിരസ്സായ ക്രിസ്തു വിശുദ്ധിയുടെയും ദൈവികതയുടെയും പൂര്‍ണ്ണതയാകയാലാണ് സഭ കുറവു വരാത്തക്കവിധം വിശുദ്ധയായിരിക്കുന്നതെന്ന്
ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.

ക്രിസ്തു തന്‍റെ ശിരസ്സും വധുവുമായ സഭയെ സ്നേഹിക്കുന്നതും, അവളുടെ വിശുദ്ധീകരണത്തിനായി തന്നെത്തന്നെ സമര്‍പ്പിച്ചതുമാണ് സഭയുടെ വിശുദ്ധിയുടെയും, സഭാമക്കളുടെ ജീവിത വിശുദ്ധീകരണത്തിന്‍റെയും രഹസ്യമെന്ന് ഫാദര്‍ കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു.

ഞാന്‍ വന്നത് പാപികളെ തേടിയാണെന്നും, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യമെന്നും പ്രസ്താവിച്ചുകൊണ്ട്, ക്രിസ്തു തന്നെത്തന്നെ രക്ഷയുടെ കവാടമായും, സഭ രക്ഷയുടെ ഗേഹമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നവെന്നും ഗ്രഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് വിസ്തരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.