2013-06-27 17:37:10

വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങള്‍
പരിശോധിക്കാന്‍ പാപ്പാ കമ്മിഷനെ നിയോഗിച്ചു


27 ജൂണ്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ അഞ്ച്-അംഗ പൊന്തിഫിക്കല്‍ കമ്മിഷനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ജൂണ്‍‍ 24-ന് പുറപ്പെടുവിച്ച നിര്‍ദ്ദേശ പത്രികയിലൂടെയാണ് chirograph ‘വത്തിക്കാന്‍ ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന, വത്തിക്കാന്‍റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക പ്രസ്ഥാനത്തെക്കുറിച്ച് Intitute for the Works of Religion പഠനത്തിനും അന്വേഷണത്തിനും പ്രത്യേക കമ്മിഷനെ പാപ്പ നിയോഗിച്ചത്. പുറത്തുനിന്നും അകത്തുനിന്നും ഉണ്ടായിട്ടുള്ള പല അഴിമതി ആരോപണ സൂചകങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണത്തിന് പാപ്പ ഉത്തരവിട്ടത്.

കര്‍ദ്ദിനാള്‍ റഫയേലെ ഫരീനാ ചെയര്‍മാനുള്ള കമ്മിഷനിലെ മറ്റ് അംഗങ്ങള്‍,
കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍, (member)
പ്രഫസര്‍ മേരി ആന്‍ ഗ്ലെണ്ടന്‍, (member)
ബിഷപ്പ് ജുവാന്‍ ഇഗ്നേഷ്യസ് ഒക്കാവോ, (coordinator)
മോണ്‍സീഞ്ഞോര്‍ പീറ്റര്‍ ബ്രയണ്‍ വെല്‍സ് (secretary) എന്നിവരാണ്.

പ്രവര്‍ത്തന പത്രിക നല്കിയ ജൂണ്‍ 24-നു തന്നെ പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക സംവിധാനങ്ങളുടെ പഠനം വത്തിക്കാന്‍ ബാങ്കിനെ കേന്ദ്രീകരിച്ച് കമ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു.
വത്തിക്കാന്‍റെ സാമ്പത്തിക നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും സുതാര്യവും, പ്രയോജനപരവും, പുരോഗമനപരവുമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായും ഗുണകരമായും കണ്ടുകൊണ്ട് സഹകരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ബന്ധപ്പെട്ടവരോട് ആഹ്വാനംചെയ്തു. 1990-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് സഭയുടെ സാമ്പത്തിക സംവിധാനത്തിന് പേരും ലക്ഷൃവും സ്വഭാവവും നിലനിരുത്തുന്നതിന് കാലികവും നവവുമായ ബാഹ്യാകാരം നല്കിയത്.

സഭയുടെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും സ്വഭാവത്തിനും ദൗത്യത്തിനും ഇണങ്ങുന്ന വിധത്തില്‍ വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനം പുനരാവിഷ്ക്കരിക്കണമെന്ന ആശയവും, ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ഇല്ലാതാക്കി നവീകരിക്കാന്‍ കമ്മറ്റി നിയോഗിക്കണമെന്ന തീരുമാനത്തില്‍ എത്തിയത് മുന്‍പാപ്പാ ബനഡിക്ട് 16-ാമനാണ്.
1. പരിശോധനയ്ക്കാവശ്യമായ രേഖകളും രേഖീകരണങ്ങളും കണ്ടെത്താനും വിവിരങ്ങള്‍ ശേഖരിക്കാനും അധികാരമുള്ള 5 അംഗകമ്മിറ്റി രൂപീകരിക്കുക.

2. പ്രവര്‍ത്തന പത്രിക നിര്‍ദ്ദേശിക്കുന്ന പരിധിയിലും വിധത്തിലും നിയമക്രമത്തിലും കമ്മിഷന്‍ എത്രയും വേഗം പ്രവര്‍ത്തിക്കുക.

3. സ്ഥാപനത്തിന്‍റെ നിബന്ധനകള്‍ മാറ്റിവച്ചുകൊണ്ട് സുതാര്യമായി രേഖകള്‍ പരിശോധിക്കുവാനും അന്വേഷിക്കുവാനും വിവരങ്ങള്‍ ശേഖരിക്കുവാനും കമ്മിഷന് അധികാരമുണ്ടായിരിക്കുന്നതാണ്.

4. കമ്മിഷനു പുറമേ, വേണമെങ്കില്‍ പരിശോധന നടപടികള്‍ക്ക് ഉപകാരപ്രദമാകുന്ന വിവരദാതാക്കളുടെ സഹായമോ ഉപദേശമോ തേടാവുന്നതാണ്.

5. കമ്മിഷനു പുറമേ, വേണമെങ്കില്‍ പരിശോധന നടപടികളെ സഹായിക്കുന്ന ഉപദേശമോ വിദഗ്ദ്ധരുടെ സഹായമോ ഉപദേശമോ പുറമേനിന്നും തേടുന്നതിന് കമ്മിഷനെ അധികാരിപ്പെടുത്തിയിട്ടുള്ളതാണ്.

6. കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ അന്ത്യവും ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.