2013-06-27 20:16:13

നിര്‍ബന്ധിത കുടിയേറ്റ പ്രവാഹം
ഭീതിദമെന്ന് വത്തിക്കാന്‍


27 ജൂണ്‍ 2013, ജനീവ
രാജ്യാതിര്‍ത്തികള്‍ കടന്നെത്തുന്ന നിര്‍ബന്ധിത കുടിയേറ്റക്കാരുടെ എണ്ണം ഭീതദമാണെന്ന്,
ഐക്യ രാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ജൂണ്‍ 26-ന് ജനീവയില്‍ സമ്മേളിച്ച ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 57-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി അഭയാര്‍ത്ഥികളെ സംബന്ധിച്ച് സഭയുടെ നിലപാടു വ്യക്തമാക്കിയത്.
രാഷ്ട്രങ്ങളില്‍ നടമാടുന്ന നിരന്തരമായ സായുധ സംഘട്ടനങ്ങളും, അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഈ മേഖലയിലുള്ള ഐകരൂപ്യമില്ലാത്ത രാഷ്ട്രീയ നിലപാടുമാണ് രാജ്യാതിര്‍ത്ഥികളിലെ നിര്‍ബന്ധിത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കിയതെന്ന് സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

മദ്ധ്യപൂര്‍വ്വ ദേശരാജ്യങ്ങളായ ജോര്‍ദ്ദാന്‍, ലെബനോണ്‍, തുര്‍ക്കി, ഇറാക്ക് എന്നിവിടങ്ങളിലെ അതിര്‍ത്തികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍മാത്രം സ്വീകരിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 5 ലക്ഷത്തിലേറെയാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തി.
അഭയാര്‍ത്ഥികളുടെ ആവശ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് വിശ്വാസസമൂഹങ്ങള്‍ കലവറയില്ലാതെ കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സേവനപാതയില്‍ അവരോടൊപ്പം ചരിക്കുന്നുണ്ടെന്നും, സഭാ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത് വിശ്വാസാധിഷ്ഠിതമായ സഹാനുഭാവത്തിലല്ല, ആവശ്യാധിഷ്ഠിതമായ കാരുണ്യത്തിന്‍റെ നിലപാടാണ് എടുത്തിരിക്കുന്നതെന്നും സമ്മേളനത്തെ അറിയിച്ചു. 20 വിവിധ സഭകളുടെ കൂട്ടായ്മ കോടികള്‍കൊണ്ടു ചെയ്യുന്ന സേവനശുശ്രൂഷ അധികവും ഇപ്പോള്‍ സിറിയയില്‍നിന്നുമുള്ള അഭയാര്‍ത്ഥികളായ മുസ്ലിം സഹോദിങ്ങള്‍ക്കുവേണ്ടിയാണെന്നും, ബഹുഭൂരിപക്ഷം മുസ്ലിങ്ങളുള്ള സിറിയയില്‍നിന്നും അയല്‍രാജ്യങ്ങളിലേയ്ക്ക് ജീവരക്ഷാര്‍ത്ഥം കുടിയേറുന്നത് മുസ്ലീങ്ങളാണെന്നും വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

ഇങ്ങനെ കുടിയേറ്റ മേഖലയിലേയ്ക്കു തിരിഞ്ഞിരിക്കുന്ന സന്നദ്ധ സംഘടകളുടെയും സഭകളുടെയും ധനവും ആള്‍ബലവും, ശ്രമവുമെല്ലാം മനുഷ്യസമൂഹത്തിന്‍റെ ഇതരമേഖലഖകളില്‍ യാതനയനുഭവിക്കുന്നവരുടെ സഹായം എടുത്തുകളയുകയും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്നും വത്തിക്കാന്‍റെ വക്താവ് ചൂണ്ടിക്കാട്ടി. കുടിയേറ്റത്തിന്‍റെ രാഷ്ട്രീയ പരിസരത്ത് ലഭ്യമാക്കേണ്ട അഭയാര്‍ത്ഥി കേന്ദ്രങ്ങളും, പുനരധിവാസ സ്ഥലസൗകര്യങ്ങളും മറ്റു ശാശ്വതപരിഹാര മാര്‍ഗ്ഗങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തിര ശ്രദ്ധ നല്കേണ്ട മേഖകളാണെന്ന് പ്രശ്നപരിഹാര മാര്‍ഗ്ഗമായി വത്തിക്കാന്‍റെ പ്രതിനിധി എടുത്തുപറഞ്ഞു.
നന്ദിപറയുകയും ചെയ്തു.
Reported : nellikal, sedoc









All the contents on this site are copyrighted ©.