2013-06-26 19:23:01

“പോകുവിന്‍, പ്രഘോഷിക്കുവിന്‍”
സിനഡിന്‍റെ ദൃശ്യാവിഷ്ക്കാരം


26 ജൂണ്‍ 2013, വത്തിക്കാന്‍
“പോകുവിന്‍, പ്രഘോഷിക്കുവിന്‍” - മെത്രാന്മാരുടെ സിനഡ് ചലച്ചിത്രാവിഷ്ക്കരണത്തിന്‍റെ പ്രഥമ പ്രദര്‍ശനം ജൂണ്‍ 26-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിനഡുഹാളില്‍ അരങ്ങേറും. 2012 ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്‍റെ 13-ാമത് സമ്മേളനം മുതല്‍, സിനഡിന്‍റെ പ്രാരംഭമായ 2-ാം വത്തിക്കാന്‍ സൂനഹദോസുവരെയുള്ള സഭാചരിത്രത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങളുടെ പിറകിലേയ്ക്കുള്ള കാലഘട്ടത്തിന്‍റെ ദൃശ്യ-ശ്രാവ്യ ശേഖരമാണ് 55 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയായി പ്രദര്‍ശിപ്പിക്കുപ്പെട്ടതെന്ന്, അതു തയ്യാറാക്കിയ ക്യാനഡിയിലെ ജനകീയ ടെലിവിഷന്‍ ശൃംഖല salt and light ‘ഉപ്പും വെളിച്ചവും’മാധ്യമ ശൃംഖലയുടെ വക്താവ്, ഫാദര്‍ തോമസ് റോസിക്കാ വെളിപ്പെടുത്തി.

ക്രൈസ്തവ ആധുനികതയുടെ അപ്പസ്തോലിക സാഹോദര്യവും കൂട്ടായ്മയും വെളിപ്പെടുത്തിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ (1962-65) പരിണിതതഫലമാണ് മെത്രാന്മാരുടെ സിനഡ് എന്ന സത്യം പുറത്തുകൊണ്ടുവരുന്ന ഡോക്യുമെന്‍ററി ചിത്രം, ക്രിസ്തു ഭരമേല്പിച്ച പ്രേഷിതദൗത്യവും അതിന്‍റെ തനിമയും എന്നും ജീവിക്കാനുള്ള സഭയുടെ ഇടതടവില്ലാത്ത സമര്‍പ്പണമാണ് ദൃശ്യാവിഷ്ക്കരണത്തിലൂടെ ചിത്രീകരിക്കുന്നതെന്ന് ഫാദര്‍ റോസിക്കാ പ്രസ്താവനയില്‍ വ്യക്തമാക്കി. വത്തിക്കാന്‍ ടെലിവിഷന്‍ ശൃംഖല ctv-യും കനേഡിയന്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനല്‍ salt and light-ഉം സംയുക്തമായൊരുക്കിയ ചിത്രത്തിന്‍റെ പ്രായോജകര്‍ വത്തിക്കാന്‍റെ സമ്പര്‍ക്ക മാധ്യമ കാര്യാലയവും, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുമാണെന്നും
ഫാദര്‍ റോസിക്കായുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.