2013-06-26 19:04:14

മാനുഷികതയുടെ ആര്‍ദ്രമായ
പുണ്യങ്ങള്‍ : സ്നേഹം ക്ഷമ വാത്സല്യം


26 ജൂണ്‍ 2013, വത്തിക്കാന്‍
സ്നേഹം, ക്ഷമ, വത്സല്യം എന്നിവ ആര്‍ദ്രമായ പുണ്യങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ‘ട്വിറ്റ്’ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളിലായി ജൂണ്‍ 26-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ്
സ്നേഹം, ക്ഷമ, വാത്സല്യം എന്നീ പുണ്യങ്ങളുടെ മഹാത്മ്യം പ്രകീര്‍ത്തിച്ചത്.

മാനുഷികതയുടെ ഈ സവിശേഷ ഗുണഗണം നമുക്കുണ്ടെങ്കില്‍ അവ എവിടെയും പങ്കുവയ്ക്കാതിരിക്കില്ലെന്നും, പാപ്പ തന്‍റെ ഹ്രസ്വമായ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.

@pontifex എന്ന ഹാന്‍റിലില്‍ അനുദിനം സംവദിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റ്’ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.