2013-06-20 18:55:08

വികസനത്തിന്‍റെ കേന്ദ്രസ്ഥാനം
ഉല്പന്നത്തിനല്ല മനുഷ്യന്


20 ജൂണ്‍ 2013, റോം
വികസനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ഉല്പന്നങ്ങളല്ല മനുഷ്യനായിരിക്കണമെന്ന്, ഫാവോയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലൂയിജി ത്രിവളീനോ അഭിപ്രായപ്പെട്ടു.
വികസനത്തിന്‍റെ മേഖലയിലെ ഉല്പാദന സാങ്കേതികതയ്ക്കും, പൊതുജന ഉപായസാധ്യതകളായ കൃഷി, സമുദ്രസമ്പത്ത്, വനസമ്പത്ത് എന്നിവയുടെ പരിരക്ഷണത്തിന് രാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യവും ശ്രദ്ധയും നല്കുമ്പോള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സമഗ്രവികസനത്തിന് പ്രാമുഖ്യം നല്കേണ്ടതാണെന്ന് ജൂണ്‍ 19-നു യുഎന്നിന്‍റെ റോം ആസ്ഥാനത്തു ചേര്‍ന്ന ഫാവോയുടെ 38-ാമത് സമ്മേളത്തില്‍ ആര്‍ച്ചുബിഷപ്പ് ത്രവളീനോ അഭ്യര്‍ത്ഥിച്ചു.

ഭക്ഷൃസുരക്ഷ ലക്ഷൃമാക്കിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ നിരന്തരമായ നീക്കത്തില്‍ കൃഷി, വനം, സമുദ്രം എന്നീ ബഹുമുഖ മേഖലകളില്‍ നല്കുന്ന ശ്രദ്ധയ്ക്കൊപ്പം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും വളര്‍ത്തുന്ന ക്ഷേമപദ്ധതികളും ആവിഷ്ക്കരിക്കേണ്ടതാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
ഭക്ഷൃമേഖലയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാങ്കേതിതയുടെയും അറിവന്‍റെയും കൈമാറ്റം അന്താരാഷ്ടതലത്തില്‍ നടക്കുമ്പോള്‍ ലോകജനതയുടെ ഭാവിയും അവരുടെ സുസ്ഥിതിയും മുന്നില്‍ കണ്ടുകൊണ്ടുവേണം വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാനെന്ന് ആര്‍ച്ചുബിഷപ്പ് ത്രിവളീനോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.