2013-06-20 18:07:17

നിയമങ്ങള്‍ പുരോഗതിക്ക്
വിഘ്നമാവരുതെന്ന് വത്തിക്കാന്‍


20 ജൂണ്‍ 2013, മൊറോക്കോ
ബൗദ്ധിക സ്വത്തവകാശ നിയമവും, പകര്‍പ്പവകാശ നയങ്ങളും മാനവികതയുടെ പുരോഗതിക്ക് വിഘാതമാകരുതെന്ന്, യുഎന്നിന്‍റെ ജനീവാ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ആവശ്യപ്പെട്ടു. മൊത്തമായും ഭാഗികമായും കാഴ്ച നഷ്ടമായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മൊറോക്കോയില്‍ ജൂണ്‍ 19-നു ചേര്‍ന്ന രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രധിനിധി സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

കാഴ്ചഭംഗം വന്നവരും, കാഴ്ച കുറഞ്ഞവരും വികസ്വര-അവികസിത രാഷ്ട്രങ്ങളില്‍ അവരുടെ പഠനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാതെ ക്ലേശിക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള പകര്‍പ്പവകാശത്തിന്‍റെയും ബൗദ്ധിക സ്വത്തവകാശ നയങ്ങളുടെയും നൂലാമാലയില്‍ പെട്ടാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ട്ടിക്കാട്ടി. കാഴ്ചക്കുറവുള്ളവര്‍ പഠിക്കുന്നതിനും ജോലിചെയ്യുന്നതിനും വികസിത രാജ്യങ്ങളില്‍ കമ്പ്യൂട്ടര്‍ സൗകര്യങ്ങളുടെ braille books-ന്‍റെയും, text to speech technolgoy-യുടെയും സാങ്കേതികതയില്‍ മുന്നേറുമ്പോള്‍, വികസ്വര – അവികസിത രാഷ്ട്രങ്ങള്‍ ‘പുസ്തക-ക്ഷാമം’ അനുഭവിക്കുന്ന പ്രാഥമിക ഘട്ടത്തിലാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി പരാതിപ്പെട്ടു.

പകര്‍പ്പവകാശ - ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ ന്യാമായ നിയന്ത്രണം നിലനിര്‍ത്തുമ്പോഴും ദുര്‍ബലരും പാവങ്ങളുമായവര്‍ക്ക് അവരുടെ ജീവിത ചുറ്റുപാടുകളുടെ പരിമിതികളില്‍ വളരുന്നതിനും, കഴിവുകള്‍ കണ്ടെത്തുന്നതിനും, ജീവിത ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനും ലോകത്തുള്ള ക്രിയാത്മകമായ വസ്തുവകകളും അവയുടെ സാങ്കേതികതയും അറിവും പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ടത് സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്വവും സാമൂഹ്യ നീതിയുമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.