19 ജൂണ്‍ 2013, വത്തിക്കാന്‍ ക്രിസ്തീയാനന്ദം ഒളിച്ചുവയ്ക്കാനാവില്ലെന്ന് പാപ്പാ
ഫ്രാന്‍സിസ് തന്‍റെ ‘ട്വിറ്റ്’ സന്ദേശത്തില്‍ പ്രസ്താവിച്ചു. ലത്തീന്‍, ഗ്രീക്ക്, അറബി,
പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു
ഭാഷകളിലായി നടത്തിയ ജൂണ്‍ 19-ാം തിയതി ബുധനാഴ്ചയിലെ പാപ്പായുടെ ‘ട്വിറ്റ്’, ക്രൈസ്തവികതയുടെ
സുവിശേഷ പ്രഘോഷണ ദൗത്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ക്രിസ്തുവില്‍നിന്നു ലഭിക്കുന്ന
ആത്മീയാന്ദത്താല്‍ നിറഞ്ഞ ക്രൈസ്തവന് ഒരിക്കലും അതു പ്രഘോഷിക്കാതെയും പങ്കുവയ്ക്കാതെയും
ജീവിക്കാനാവില്ലെന്നും, അതാണ് സുവിശേഷപ്രഘോഷണ ദൗത്യമെന്നും പാപ്പാ ഫ്രാന്‍സിസ് തന്‍റെ
‘ട്വിറ്റ്’ സന്ദേശത്തിലൂടെ പങ്കുവച്ചു.