2013-06-15 16:14:35

അറബിനാടുകളിലെ കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ ആശംസകളും ആശീര്‍വാദവും


14 ജൂണ്‍ 2013, സൗദി അറേബ്യ
അറബിനാടുകളിലെ കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ ആശംസകളും ആശീര്‍വാദവും. അറബ് എമിരെറ്റെസില്‍ അപ്പസ്തോലിക പര്യടനം നടത്തുന്ന ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാഡോ ഫിലോണിയാണ് അറബിരാജ്യങ്ങളില്‍ കഴിയുന്ന കത്തോലിക്കരോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകളും ആശീര്‍വാദവും അറിയിച്ചത്. ജൂണ്‍ 12ന് അബുദാബിയിലെ സെന്‍റ് ജോസഫ് ഇടവക ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ
അറബി നാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന കത്തോലിക്കര്‍, അന്യസംസ്ക്കാരങ്ങളുടെ വശ്യതയില്‍ ആകൃഷ്ടരായി പ്രലോഭനങ്ങളില്‍ വീണുപോകാതെ, വിശ്വാസസ്ഥിരതയോടെ ജീവിക്കണമെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു. ജീവിത സന്ധാരണത്തിനുവേണ്ടി അന്യനാടുകളിലേക്ക് കുടിയേറിയിരിക്കുന്ന അവര്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. ഒരു വിധത്തില്‍, ജീവിതം തന്നെ ഒരു വിപ്രവാസമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ ജീവിതത്തില്‍ നിന്ന് നീക്കി നിറുത്താനുള്ള പ്രലോഭനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് സധൈര്യം മുന്നോട്ടു പോകാന്‍ കര്‍ദിനാള്‍ ഫിലോണി വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.