2013-06-13 17:53:01

സ്ലൊവേനിയയുടെ പ്രധാനമന്ത്രി
പാപ്പായെ സന്ദര്‍ശിച്ചു


13 ജൂണ്‍ 2013, വത്തിക്കാന്‍
സ്ലൊവേനിയായുടെ പ്രധാനമന്ത്രിയുമായി പാപ്പ ഫ്രാന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
ജൂണ്‍ 13-ാം തിയതി വ്യാഴ്ച രാവിലെയാണ് സ്ലൊവേനിയാ റിപ്പബ്ലിക്കിന്‍റെ പ്രധാനമന്ത്രി, അലങ്കാ ബത്തൂസ്സേ പാപ്പായെ സന്ദര്‍ശിച്ചത്.

വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നടന്ന ഹ്രസ്വമായ കൂടിക്കാഴ്ചയില്‍ യുവജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യശുശ്രൂഷാ രംഗങ്ങളിലും സഭയുടെ പിന്‍തുണയും സഹായവും എന്നും സ്ലൊവേനിയായ്ക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബത്തൂസേയ്ക്ക് പാപ്പാ ഉറപ്പുനല്കി.

പാപ്പായുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയുടെ നേതൃത്വത്തിലുള്ള വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി ബത്തൂസ്സേയ്ക്കൊപ്പം, ഇരുപക്ഷവും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഔപചാരികമായ ചര്‍ച്ചകള്‍ നടത്തിയെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.