2013-06-13 17:34:10

ഭാരതസഭയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ
രണ്ടു നിയമനങ്ങള്‍


13 ജൂണ്‍ 2013, വത്തിക്കാന്‍
ഭാരത സഭയ്ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് രണ്ടു പുതിയ നിയമനങ്ങള്‍ നടത്തി.
ഡെല്‍ഹി അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതാദ്ധ്യക്ഷനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.
ജലന്തര്‍ രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് അനില്‍ കൂത്തോ, ഡെല്‍ഹി അതിരൂപ മെത്രാപ്പോലീത്തയായി നിയുക്തനായപ്പോഴുണ്ടായ ഒഴിവിലേയ്ക്കാണ് ബിഷപ്പ് ഫ്രാങ്കോയെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. രണ്ടു ലക്ഷത്തോളം കത്തോലിക്കരുള്ള പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട മിഷന്‍ രൂപതായാണ് ജലന്തര്‍‍‍‍.
കേരളത്തില്‍ എറണാകുളം ജില്ലയിലെ മറ്റം സ്വദേശിയാണ് ബിഷപ്പ് ഫ്രാങ്കോ.

ആന്ധ്രാപ്രദേശിലെ ഏലൂരു രൂപതാദ്ധ്യക്ഷനായി ജയറാവൂ പോളിമെര്‍ക്കിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. വാറങ്കല്‍ രൂപതയുടെ യുവജനപ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ഫാദര്‍ ജയറാവു പോളിമെര്‍ക്കിനെ ഏലൂരിന്‍റെ മെത്രാനായി പാപ്പാ നിയോഗിച്ചത്. 2009-ല്‍ ബിഷപ്പ് ജോണ്‍ മുല്‍ഗഡയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന മൂന്നു ലക്ഷത്തിലേറെ കത്തോലിക്കരുള്ള ഏലൂരു രൂപതയുടെ സ്ഥാനത്തേയ്ക്കാണ് ഫാദര്‍ ജയറാവൂ പോളിമെര്‍ക്കിനെ പാപ്പ മെത്രാനായി നിയമിച്ചത്. Reported : nellikal, sedoc








All the contents on this site are copyrighted ©.