2013-06-12 18:10:58

റാസ് അല്‍ കൈമായില്‍
പുതിയ ക്രൈസ്തവ ദേവാലയം


12 ജൂണ്‍ 2013, യുഎഈ
സുവിശേഷവത്ക്കരണത്തിന്‍റെ പകിട്ടുള്ള പ്രതീകമായി അറബി നാട്ടില്‍, പുതിയ കത്തോലിക്കാ ദേവാലം ഉയര്‍ന്നു. യുഎഈ-യിലെ റാസ് അല്‍ കൈമാ പ്രദേശത്ത്, സ്ഥലത്തെ എമീറിന്‍റെയും ജനങ്ങളുടെയും സഹായത്തോടെയാണ് വിശുദ്ധ അന്തോനീസിന്‍റെ നാമത്തിലുള്ള പുതിയ ദേവാലയം പണിതീര്‍ത്തിരിക്കുന്നത്.

ജൂണ്‍ 13-ാം തിയതി പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് പുതിയ ദേവാലയം ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫീലിയോണി ആശീര്‍വ്വദിക്കും. പുതിയ ദേവാലയ സമുഛയത്തില്‍ പ്രാര്‍ത്ഥനാ മന്ദിരം കൂടാതെ ആയിരം പേര്‍ക്ക് സമ്മേളിക്കാവുന്ന മതബോധനകേന്ദ്രം, സൗകര്യപ്രദമൊയൊരു യുവജനകേന്ദ്രം എന്നിവയും തയ്യറാക്കിക്കഴിഞ്ഞുവെന്ന്, കര്‍ദ്ദിനാള്‍ ഫീലിയോണിയുടെ യുഎഈ- സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി. യുഎഇ-യില്‍ 8 ചെറിയ വിശ്വാസസമൂഹങ്ങളാണ് നിലവിലുള്ളത്. സൗദി അറേബ്യ ആസ്ഥാനമാക്കിയുള്ള യുഎഈ വികാരിയത്തില്‍ മൊത്തമായി വിവിധ രാജ്യക്കാരും അധികവും തൊഴിലാളികളുമായി 25 ലക്ഷത്തോളം വിശ്വാസികള്‍ ഉണ്ടെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.