2013-06-11 17:15:10

ഐക്യദാര്‍ഡ്യത്തെ ഭയപ്പെടേണ്ടതില്ല : മാര്‍പാപ്പ


11 ജൂണ്‍ 2013, വത്തിക്കാന്‍
ഐക്യദാര്‍ഡ്യത്തില്‍ ജീവിക്കാന്‍ നാം ഭയപ്പെടേണ്ടതില്ലെന്ന് മാര്‍പാപ്പ. ജൂണ്‍ 11ന് നല്‍കിയ ട്വീറ്റര്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ഉത്ബോധനം നല്‍കിയിരിക്കുന്നത്. “ഐക്യദാര്‍ഡ്യത്തെ ഭയപ്പെടേണ്ടതില്ല, നമ്മെത്തന്നെയും നമുക്കുള്ളതെല്ലാം ദൈവതിരുഹിതത്തിനു സമര്‍പ്പിക്കാന്‍ നമുക്ക് പരിശീലിക്കാം” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന മാര്‍പാപ്പയുടെ ഔദ്യോഗിക ഹാന്‍ഡില്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ് തുടങ്ങി 9 ഭാഷകളില്‍ ലഭ്യമാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.