2013-06-07 17:00:30

മോണ്‍. ഗ്വീദോ മരീനി റിയോ ദി ജനീറോയില്‍


07 ജൂണ്‍ 2013, റിയോ ദി ജനീറോ
ആഗോള യുവജന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ് ബ്രസീലില്‍. തലസ്ഥാന നഗരമായ റിയോ ദി ജനീറോയിലാണ് ജൂലൈ 23 മുതല്‍ 28വരെ ആഗോള യുവജന സംഗമം അരങ്ങേറുന്നത്. യുവജനസംഗമത്തോടനുബന്ധിച്ച് ബ്രസീസിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടത്തിനായുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നതിനിടയില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മുന്നൊരുക്കവും വേദികളും വിലയിരുത്താന്‍ മാര്‍പാപ്പയുടെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍. ഗ്വീദോ മരീനി ബ്രസിലിലെത്തി.
ബുധനാഴ്ച റിയോ ദി ജനീറോയിലെത്തിയ മോണ്‍.മരിനിയും സംഘവും മാര്‍പാപ്പ സന്ദര്‍ശിക്കാന്‍ പോകുന്ന ഫ്രാന്‍സിസ് അസ്സീസിയുടെ പേരിലുള്ള ആശുപത്രിയും വാര്‍ഗിനാഹ ചേരിപ്രദേശവും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. വാര്‍ഗിനാഹ ചേരിപ്രദേശത്തുള്ള ദേവാലയത്തില്‍ ഒരു പുതിയ അള്‍ത്താര മാര്‍പാപ്പ ആശീര്‍വദിക്കുന്നുണ്ട്. ഫ്രാന്‍സിസ് അസ്സീസിയുടെ പേരിലുള്ള ആശുപത്രിയില്‍ പുതിയ മാനസികാരോഗ്യ വിഭാഗവും പാപ്പ ഉദ്ഘാടനം ചെയ്യും. മാര്‍പാപ്പയ്ക്ക് ആതിഥ്യമേകുന്ന ആഗോള യുവജനസംഗമ വേദികളും വി.ബെനഡിക്ടിന്‍റെ ആശ്രമദേവാലയവും മോണ്‍.മരിനിയും സംഘവും സന്ദര്‍ശിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.