2013-06-07 16:59:19

പരിശുദ്ധ സിംഹാസനം - ഇസ്രായേല്‍ ഉഭയകക്ഷി ചര്‍ച്ച


07 ജൂണ്‍ 2013, വത്തിക്കാന്‍
പരിശുദ്ധസിംഹാസനത്തിന്‍റേയും ഇസ്രായേലിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത പ്രവര്‍ത്തന സമിതിയുടെ സമ്പൂര്‍ണ്ണസമ്മേളനം ജൂണ്‍ 5ന് വത്തിക്കാനില്‍ നടന്നു. തികച്ചും ക്രിയാത്മകവും സൗഹാര്‍ദപരവുമായ അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ സംബന്ധിച്ച നയതന്ത്രചര്‍ച്ചകള്‍ നടന്നതെന്ന് ഇരുക്കൂട്ടരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍. അന്തോണിയോ കമലിയേരിയുടേയും ഇസ്രായേല്‍ വിദേശകാര്യ ഉപമന്ത്രി സീവ് എല്‍ക്കിനിന്‍റേയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയുടെ പുരോഗതിയില്‍ ഇരുകക്ഷികളും സംതൃപ്തി രേഖപ്പെടുത്തി. പരിശുദ്ധസിംഹാസനത്തിന്‍റേയും ഇസ്രായേലിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത പ്രവര്‍ത്തന സമിതിയുടെ അടുത്ത സമ്പൂര്‍ണ്ണസമ്മേളനം 2013 ഡിസംബര്‍ മാസത്തില്‍ ജറുസലേമില്‍ നടക്കും.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.