2013-06-06 19:55:14

പ്രപഞ്ചത്തിലെ പ്രകൃത്യാതീതശക്തി
മാനിക്കപ്പെടണം


6 ജൂണ്‍ 2013, വത്തിക്കാന്‍
പ്രപഞ്ചത്തില്‍ ഈശ്വരന്‍റെ പ്രകൃത്യാതീത ശക്തിയുണ്ടെന്ന് ജൂണ്‍ 5-ാം തിയതി ആഗോള പരിസ്ഥിതീദിനത്തില്‍ ‘ട്വിറ്റ്’ സന്ദേശത്തിലൂടെ പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
സൃഷ്ടിയുടെ സംരക്ഷണം ദൈവം ആദിയില്‍ മനുഷ്യനോടു മന്ത്രിച്ച കാര്യമല്ല, മറിച്ച് അവിടുത്തെ പദ്ധതിയില്‍ നമ്മെ ഓരോരുത്തരെയും ഭരമേല്പിച്ച സൃഷ്ടിപരമായ ഉത്തരവാദിത്വമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ് തുടങ്ങി 9 ഭാഷകളില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പ @ pontifex എന്ന ഹാന്‍ഡിലില്‍ ലഭ്യമാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.