2013-06-05 18:36:25

സ്ഥാനാരോഹണത്തിന്‍റെ
അറുപതാം വാര്‍ഷികം


5 ജൂണ്‍ 2013, ലണ്ടന്‍
എലിസബത്തു രാജ്ഞി സ്ഥാനാരോഹണത്തിന്‍റെ 60 വാര്‍ഷികം ആഘോഷിച്ചു. ജൂണ്‍ 4-ാം തിയതി പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ഭദ്രാസന ദേവാലയത്തില്‍ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷയിലാണ് 87 വയസ്സുകാരി രാജ്ഞിയുടെ കിരീടധാരണത്തന്‍റെ 60-ാം വാര്‍ഷം ആഘോഷിക്കപ്പെട്ടത്.

ഇതേ ദേവാലയത്തിലാണ് 27 വയസ്സുകാരി എലിസബത്ത് തന്‍റെ രാജ്ഞീപദം സ്വീകരിച്ചതെന്ന ചരിത്ര സ്മരണകളുമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ടാതിഥികള്‍ ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്.
ആര്‍ച്ചുബിഷപ്പ് വെല്‍ബിയുടെ പ്രാര്‍ത്ഥനാ സന്ദേശം കൂടാതെ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് ക്യാമറൂണ്‍, കോമണ്‍വെല്‍ത്തിന്‍റെ സെക്രട്ടറി ജനറല്‍ കമലേഷ് ശര്‍മ്മ എന്നിവരുടെ ആശംസകളും ചടങ്ങിന്‍റെ ഭാഗമായിരുന്നു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഡീന്‍സ് ഹാളില്‍ സംഘടിപ്പിച്ച വിരുന്നിലും രാജ്ഞി, ചാള്‍സ് രാജകുമാരന്‍റെയും മറ്റ് വിശിഷ്ടാതിഥികളുടെയും കൂടെ പങ്കെടുത്തു. തന്‍റെ പിതാവ് ജോര്‍ജ്ജ് 6-ാമന്‍ രാജാവ് 1953 ജൂണ്‍ രണ്ടാം തിയതി, കാലംചെയ്തതിനെ തുടര്‍ന്നാണ് മകള്‍ എലിസബത്ത് ബ്രിട്ടന്‍റെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഭരണം ഏറ്റെടുത്തത്.
Reported : nellikal, BBC









All the contents on this site are copyrighted ©.