2013-06-04 16:54:54

സ്വകാര്യകമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധത


04 ജൂണ്‍ 2013, വത്തിക്കാന്‍
സ്വകാര്യകമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ ട്വീറ്റ്. @TerzaLoggia എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെ ജൂണ്‍ 4ന് നല്‍കിയ ട്വീറ്റിലാണ് സ്വകാര്യ സംരംഭങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സാമൂഹ്യ നീതിയ്ക്കും പൊതുക്ഷേമത്തിനും വേണ്ടി കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സ്വകാര്യകമ്പനികള്‍ തയ്യാറാകണമെന്നാണ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ ട്വീറ്റ്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.