2013-06-04 16:55:10

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന അറബി ക്രൈസ്തവ മാധ്യമങ്ങള്‍


04 ജൂണ്‍ 2013, അമ്മന്‍, ജോര്‍ദാന്‍
അറബി ക്രൈസ്തവ മാധ്യമങ്ങളുടെ സാമൂഹ്യ പ്രസക്തിയെ സംബന്ധിച്ച ഒരു പഠന ശിബിരം ജൂണ്‍ 10, 11 തിയതികളില്‍ ജോര്‍ദാനില്‍ നടക്കും. “അറബി ക്രൈസ്തവ മാധ്യമങ്ങള്‍ നീതിയുടേയും സമാധാനത്തിന്‍റേയും മനുഷ്യാവകാശത്തിന്‍റെ ശുശ്രൂഷകര്‍” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ജോര്‍ദാന്‍റെ തലസ്ഥാനമായ അമ്മനില്‍ നടക്കുന്ന പഠനശിബിരം സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗദിയോ മരിയ ചേലിയാണ് ഉത്ഘാടനം ചെയ്യുന്നത്. ജോര്‍ദാനിലെ കത്തോലിക്കാ മെത്രാന്‍മാരും വൈദികരും അല്‍മായരും പഠനശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോര്‍ദാനിലെ കത്തോലിക്കാ മാധ്യമങ്ങളുടെ ഏകോപനത്തെക്കുറിച്ച് പഠനശിബിരം വിലയിരുത്തുമെന്ന് സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ജൂണ്‍ 4ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേശീയ മാധ്യമ സംസ്ക്കാരത്തില്‍ വന്നിരിക്കുന്ന വ്യതിയാനത്തെക്കുറിച്ച് വിലയിരുത്താനും പരമ്പരാഗത മാധ്യമങ്ങളുടെ കരുത്തും ദൗര്‍ബ്ബല്യവും തിരിച്ചറിയാനും പഠനശിബിരം സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.