2013-06-04 16:54:31

അപരനെ ശുശ്രൂഷിക്കാന്‍ ആത്മസമര്‍പ്പണം


04 ജൂണ്‍ 2013, വത്തിക്കാന്‍
ശുശ്രൂഷയ്ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ ക്രിസ്തു നമ്മെ സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 4ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. നമ്മില്‍ നിന്ന് പുറത്തേക്ക് വരാനും മറ്റുള്ളവരെ ശുശ്രൂഷിക്കാനായി സ്വയം സമര്‍പ്പിക്കാനും ക്രിസ്തു നമ്മെ നയിക്കുമെന്ന് മാര്‍പാപ്പ സൈബര്‍ ലോകത്തെ ക്രൈസ്തവരെ ഉത്ബോധിപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സുവിശേഷ പരിചിന്തനത്തിലും മാര്‍പാപ്പ ഇതേ ഉത്ബോധനം നല്‍കിയിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.