2013-05-30 17:33:17

സഭാനിയമത്തിന്‍റെ ശിക്ഷാക്രമം
മറച്ചുവയ്ക്കരുത്


30 മെയ് 2013, റോം
കുറ്റവും ശിക്ഷയും സഭാനിയമത്തിന്‍റെ ഭാഗമാണെന്ന്,
സഭാനിയമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കോക്കോ പള്‍മേരിയോ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ ഭരണഘടനയും നിയമങ്ങളും പഠിക്കാനുള്ള റോമിലെ യൂണിവേഴ്സിറ്റിയില്‍ സഭയുടെ ശിക്ഷണനടപിടികളെക്കുറിച്ച് സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ കോക്കോ ഇങ്ങനെ പ്രസ്താവിച്ചത്. സമൂഹത്തില്‍ തിന്മചെയ്യുന്നവര്‍ സാമൂഹ്യനിയമങ്ങള്‍ക്കു വിധേയരാകുന്നതുപോലെ, സുവിശേഷത്തിനും സദാചാരത്തിനും വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സഭയുടെ ശിക്ഷാനിയമങ്ങള്‍ക്കും criminal laws of the church അധീനരാണെന്ന് കര്‍ദ്ദിനാള്‍ പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.

കുഞ്ഞിനെ പാപത്തില്‍ വീഴിക്കുന്നവന്‍ സമൂഹത്തിന് ഉതപ്പു നല്കുകയും തിന്മ ചെയ്യുന്നുവെന്നും (കുറ്റം), അവന്‍റെ കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ എറിഞ്ഞു (ശിക്ഷ) ശിക്ഷിക്കുവാന്‍ ക്രിസ്തു വിധിക്കുന്നത് സുവിശേഷത്തില്‍ വായിക്കുന്നുവെന്ന (മത്തായി 18, 6), കര്‍ദ്ദിനാള്‍ പ്രഭാഷണത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സഭാ നിയമത്തിന്‍റെ ശിക്ഷാക്രമം അതിന്‍റെ അടിസ്ഥാന സ്വഭാവത്തിലും പ്രാധാന്യത്തിലും കണ്ടെത്തുക എളുപ്പമല്ലെന്നും, അതിനാല്‍ സഭാതലത്തിലുള്ള ക്രമക്കേടുകള്‍ക്കെതിരെ അധികാരപ്പെട്ടവര്‍ കണ്ണടയ്ക്കുന്നത് ഗൗരവതരമായ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ കോക്കോ അഭിപ്രായപ്പെട്ടു. വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനംപോലുള്ള തെറ്റുകള്‍ക്കെതിരെ കാനോന നിയമപ്രകാരമുള്ള ശിക്ഷാനടപിടികള്‍ സ്വീകരിക്കാതെ മെത്രാന്മാര്‍ മൗനംപാലിച്ചതാണ് സഭയില‍ വലിയ കോളിളക്കങ്ങള്‍ക്കു കാരണമാക്കിയ സഭയുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയെന്ന് കര്‍ദ്ദിനാള്‍ കോക്കോ ഉദാഹരണ സഹിതം വ്യക്തമാക്കി.
തെറ്റായൊരു കാര്യമോ പ്രവൃത്തിയോ ധാര്‍മ്മിക സ്ഥാപനമായ സഭയ്ക്ക് ഒരിക്കലും അംഗീകാരം നല്കാനാവില്ലെന്നും, തിന്മയ്ക്കെതിരെ കണ്ണടയ്ക്കാനോ കണ്ടില്ലെന്നു നടിക്കാനോ ആവില്ലെന്നും കര്‍ദ്ദിനാള്‍ കോക്കോ പ്രസ്താവിച്ചു.

ആട്ടിടയന് സ്നേഹ സേവനത്തിന്‍റെ ഇടയദണ്ഡിനോടൊപ്പം, സംരക്ഷണയ്ക്കുള്ള ശിക്ഷണദണ്ഡും കൈക്കലുണ്ടെന്ന് ചൂണ്ട്ടിക്കാട്ടി കര്‍ദ്ദിനാള്‍ കോക്കോ, നന്മയുടെ നേരായ പാതിയില്‍ ജനത്തെ എന്നും നയിക്കാന്‍ അജപാലകര്‍ക്ക് ഇടയദണ്ഡും ശാസനദണ്ഡും ഒരുപോലെ ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ കോക്കോ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.