2013-05-30 17:08:31

നല്ല വിദ്യാഭ്യസം
ലോകത്ത് തിന്മ ഇല്ലാതാക്കും


30 മെയ് 2013, ജോര്‍ദാന്‍
മനുഷ്യകുലത്തിന്‍റെ നിത്യഹരിതമാണ് യുവജനങ്ങളെന്ന്,
പൗരസ്ത സഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. മെയ് 30-തിയതി വ്യാഴാഴ്ച രാവിലെ മദ്ധ്യപൂര്‍വ്വദേശത്തെ ജോര്‍ദ്ദാനിലുള്ള മഡാബാ യൂണിവേഴ്സിറ്റിയുടെ ഉത്ഘാടാന വേളയിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.
മനുഷ്യകുലത്തിന്‍റെ ഭാവിയായ യുവജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുന്നതുവഴി ലോകത്തിന്‍റെ അധിക്രമങ്ങളും, അരിഷ്ടതകളും ലഘൂകരിക്കാനും, ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനംചെയ്യുവാനും സാധിക്കുമെന്ന്
കര്‍ദ്ദിനാള്‍ സാന്ദ്രി, പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ചകൊണ്ടു നടത്തിയ ആശംസാ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

മനുഷ്യന്‍റെ അന്തരാളത്തില്‍ കുടികൊള്ളുന്ന ആത്മീയ മൂല്യങ്ങളില്‍ അടിയുറച്ച മാനുഷികവും സമഗ്രവുമായ വിദ്യാഭ്യാസ സംവിധാനത്തിനു മാത്രമേ, ഈ ജീവിതത്തിനുമപ്പുറത്തേയ്ക്കു നയിക്കുന്ന മനുഷ്യജീവിതത്തിന്‍റെ സങ്കീര്‍ണ്ണമായ ലക്ഷൃങ്ങള്‍ പ്രാപിക്കാന്‍ സഹായിക്കുകയുള്ളൂവെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.