29 മെയ് 2013, വത്തിക്കാന്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിച്ച
സ്നേഹ നിര്‍ത്ധരിയില്‍ നിന്നുമാണ് സഭ ഉടലെടുത്തതെന്ന്, പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റ്
സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. കുരിശിലെ സ്നേഹത്തിന്‍റെ പരമോന്നത സമര്‍പ്പണത്തില്‍നിന്നുമാണ്
സഭയുടെ ഉത്ഭവമെന്ന് പ്രസ്താവിച്ച പാപ്പാ, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന
വിശ്വഗേഹമാണ് സഭയെന്നും വ്യക്തമാക്കി.
ഇംഗ്ലിഷ്, ലാറ്റിന്‍, ഇറ്റാലിയന്‍, അറാബിക്ക്,
ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, പോളിഷ്, സ്പാനിഷ് എന്നിങ്ങനെ 9 ഭാഷകളില്‍ ട്വിറ്റ്
ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ ഏവര്‍ക്കും ലഭ്യമാണ്.
Reported : nellikal, sedoc