2013-05-29 17:42:44

യുഎന്‍ സുസ്ഥിതി വികസനം
വിശപ്പിന്‍റെ വിളി ശ്രവിക്കണമെന്ന്


29 മെയ് 2013, ന്യൂയോര്‍ക്ക്
കൊടും പട്ടിണിയുമായി അന്തിയുറങ്ങുന്നവരുടെ എണ്ണം കുറയ്ക്കുകയെന്നത് യുഎന്‍ സുസ്ഥിതി വികസന ലക്ഷൃങ്ങളില്‍ പ്രഥമമായിരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭ്യര്‍ത്ഥിച്ചു.
സുസ്ഥിതി വികസന ലക്ഷൃങ്ങളെക്കുറിച്ച് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തക സമിതിയുടെ 3-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ചിള്ളിക്കാട് സഭയുടെ നിലപാടു വ്യക്തമാക്കിയത്.

വിശപ്പും പോഷകാഹാരക്കുറവും ഇല്ലാത്തൊരു ലോകം വളര്‍ത്തുകയെന്നതായിരിക്കണം സുസ്ഥിതി വികസന പദ്ധതിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് ആഗോള വികസന ലക്ഷൃങ്ങളെ വിലയിരുത്തിയ സമ്മേളനത്തില്‍ പ്രബന്ധത്തിലൂടെ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥന നടത്തി.

സാങ്കേതിക പുരോഗതിയിലൂടെ ഒട്ടുമിക്ക രാഷ്ട്രങ്ങളും കാര്‍ഷിക തലത്തിലും പോഷകാഹാരത്തിന്‍റെ കാര്യത്തിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ലോകത്ത് ലക്ഷോഭലക്ഷം പാവങ്ങള്‍ കൊടുംപട്ടിയില്‍ കഴിയുന്നുവെന്ന സത്യം ഖേദകരവും വേദനാ ജനകവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ചിള്ളിക്കാട്ട് പ്രസ്താവിച്ചു. യഥാര്‍ത്ഥമായ സൗഹൃദത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്ക്കാരം ഇനിയും നമ്മുടെ ലോകത്ത് വളരാത്തതുമൂലമാണ് അടിസ്ഥാന മനുഷ്യാവകാശ ലംഘനമായി ഇത്രയേറെ ജനങ്ങള്‍ അനുദിനം പട്ടിയില്‍ കഴിയുന്നതെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമര്‍ത്ഥിച്ചു.

ഭക്ഷൃോല്പാദന മേഖലയില്‍ വളരേണ്ട സഹകരണവും, പൊതുവിതരണത്തിന് ഇനിയും ലഭ്യമാക്കേണ്ട വേണ്ടുവോളം ഭക്ഷൃ-പോഷക വസ്തുക്കളുമാണ് ഈ മേഖലയിലെ ആഗോള പ്രതിസന്ധിക്ക് പരിഹാരമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.