2013-05-28 16:09:26

യുവജനങ്ങളെക്കുറിച്ച് സഭയുടെ പ്രതീക്ഷ


28 മെയ് 2013, വത്തിക്കാന്‍
കത്തോലിക്കാ സഭ ഏറെ പ്രതീക്ഷയോടെയാണ് യുവജനങ്ങളെ വീക്ഷിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 28ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് യുവജനങ്ങളെക്കുറിച്ച സഭയുടെ പ്രതീക്ഷ പാപ്പ പങ്കുവയ്ച്ചത്. സഭ യുവജനങ്ങളുടെ ഉദാരതയെ ആശ്രയിക്കുന്നു. മഹത്തായ ലക്ഷൃങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടു നിര്‍ഭയം ജീവിക്കാന്‍ മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. @pontifex എന്ന ഔദ്യോഗിക പേപ്പല്‍ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ അനുയായികളില്‍ ഭൂരിഭാഗവും യുവജനങ്ങളാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ










All the contents on this site are copyrighted ©.