2013-05-28 16:09:46

മതപീഡനത്തിനെതിരേ വത്തിക്കാന്‍റെ ട്വീറ്റ്


28 മെയ് 2013, വത്തിക്കാന്‍
ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ ട്വീറ്റ്. നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി മോണ്‍. മാരിയോ തോസോയുടെ വാക്കുകളാണ് @terzaloggia എന്ന ഔദ്യോഗിക ഹാന്‍ഡിലിലൂടെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പങ്കുവച്ചിരിക്കുന്നത്. മോണ്‍. തോസോ ഒരു പ്രഭാഷണത്തില്‍ പ്രഖ്യാപിച്ച വാക്യമാണ് ട്വീറ്റിലുള്ളത്. “ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന മതപരമായ അസഹിഷ്ണുത, പ്രത്യേകിച്ച് ‘സഹിഷ്ണുത’യുടെ പേരില്‍ നടക്കുന്നവ പരസ്യമായി ........”
പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം ലഭ്യമാക്കുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്: http://www.osce.org/cio/101789

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.