2013-05-27 15:00:31

സ്വാര്‍ത്ഥത സ്നേഹം തകര്‍ക്കുമെന്ന് മാര്‍പാപ്പ


27 മെയ് 2013, വത്തിക്കാന്‍
സ്വാര്‍ത്ഥത ദൈവവുമായുള്ള സ്നേഹബന്ധത്തെ തകര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @ pontifex എന്ന ഔദ്യോഗിക വിലാസത്തില്‍ മെയ് 26ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ദൈവ – മനുഷ്യ ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുന്ന സ്വാര്‍ത്ഥതയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. “ഓരോ തവണയും സ്വാര്‍ത്ഥരായി ദൈവത്തെ നിരസിക്കുമ്പോള്‍ നമ്മോടുള്ള ദൈവത്തിന്‍റെ സ്നേഹചരിതത്തെ നാം തകര്‍ക്കുകയാണ്” എന്നായിരുന്നു മാര്‍പാപ്പയുടെ ട്വീറ്റ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.