2013-05-27 15:01:28

ബൈബിളും സാഹിത്യവും: ഏകദിന പഠനശിബിരം


27 മെയ് 2013, കൊച്ചി
ബൈബിളും സാഹിത്യവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ഏകദിന പഠനശിബിരം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സിയില്‍ നടന്നു. കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ മെയ് 26ാം തിയതി ബൈബിള്‍ ഞായറായി ആചരിച്ചതോടനുബന്ധിച്ചാണ് പഠന ശിബിരം സംഘടിപ്പിക്കപ്പെട്ടത്. പഠനസമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ ബൈബിളിലെ സംഭവങ്ങളേയും സന്ദേശങ്ങളേയും സര്‍ഗസൃഷ്ടികളില്‍ ആവിഷ്ക്കരിക്കുന്നവര്‍ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ആഴമേറിയ അറിവും ബന്ധവും രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.
മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്ന എല്ലാ മൂല്യങ്ങളും ബൈബിളില്‍ നിന്നു നമുക്കു പഠിക്കാനാവുമെന്ന് പഠന ശിബിരം ഉത്ഘാടനം ചെയ്ത കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: deepika.com








All the contents on this site are copyrighted ©.