2013-05-27 15:01:12

ജീവിത സാക്ഷൃത്തിന്‍റെ നേരും നോവും സമന്വയിപ്പിച്ച വിശ്വാസ പ്രഘോഷണം


27 മെയ് 2013, കൊച്ചി
ദൈവവചനത്തിലൂടേയും കൂദാശകളിലൂടേയും പ്രാര്‍ത്ഥനാകൂട്ടായ്മകളിലൂടേയും, യേശുവിനെ സ്വന്തം ജീവിത സാക്ഷൃത്തിന്‍റെ നേരും നോവും സമന്വയിപ്പിച്ച് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍ വിശ്വാസപരിശീലകര്‍ സന്നദ്ധരാകണമെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വിശ്വാസപരിശീലന രംഗത്ത് അതുല്യ സംഭാവനകളര്‍പ്പിച്ച ഫാ.മാത്യു നടയ്ക്കലിന്‍റെ സ്മരണാര്‍ത്ഥമുള്ള മതാധ്യപക അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിത സാക്ഷൃത്തിലൂടെ നമുക്കു ചുറ്റും ജീവിക്കുന്നവരിലേക്ക് യേശുവിനെ പകര്‍ന്നുകൊടുക്കുമെന്ന് ഈ വിശ്വാസവര്‍ഷത്തില്‍ ഓരോ വിശ്വാസിയും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് താഴത്ത് പ്രസ്താവിച്ചു. ശ്രീ.ഷാജി മാലിപ്പാറ (സീറോ മലബാര്‍ സഭ), ശ്രീമതി സെലിന്‍ എം. ജെയിംസ് (ലത്തീന്‍ സഭ), ശ്രീ. പി.വി. ജോസഫ് പന്തപ്പിള്ളില്‍ (സീറോ മലങ്കര സഭ) എന്നിവരാണ് ഈ വര്‍ഷത്തെ മതാധ്യപക അവാര്‍ഡിനര്‍ഹരായത്.
വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി









All the contents on this site are copyrighted ©.