2013-05-21 16:50:01

സമാധാനത്തിന്‍റെ പാതയില്‍ ക്ഷമയോടെ മുന്നേറുന്ന ക്രൈസ്തവ – ബുദ്ധമത സംവാദം


21 മെയ് 2013, വത്തിക്കാന്‍
വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള തുറന്ന സംവാദം പ്രത്യാശയുടെ അടയാളമാണെന്ന് ക്രൈസ്തവ – ബുദ്ധമത സംവാദവേദി പ്രസ്താവിച്ചു. റോമില്‍ നടന്ന നാലാമത് അന്താരാഷ്ട്ര ക്രൈസ്തവ – ബുദ്ധമത സംവാദ സമ്മേളനത്തിന്‍റെ സമാപന സന്ദേശമാണ് മതസമൂഹങ്ങള്‍ തമ്മിലുള്ള തുറന്ന സംവാദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞതാണ് സമാധാനത്തിലേക്കുള്ള പാത. ഈ പാതയിലൂടെ സഞ്ചരിക്കാന്‍ ധൈര്യവും ക്ഷമയും അനിവാര്യമാണ്. വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ദൃഢനിശ്ചയത്തോടെ ഈ പാതയിലൂടെ മുന്നേറുവാന്‍ ത്യാഗമനോഭാവവും ആവശ്യമാണെന്ന് സംവാദ സമ്മേളനം അഭിപ്രായപ്പെട്ടു. “ആന്തരിക സമാധനവും ജനതകള്‍ക്കിടയിലെ സമാധാനവും” എന്ന വിഷയത്തെ ആസ്പദമാക്കി റോമിലെ ഉര്‍ബാനിയായ സര്‍വ്വകലാശാലയിലാണ് മതസംവാദ സമ്മേളനം നടന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.