2013-05-21 16:49:32

മാര്‍പാപ്പ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് ഫാ.ലൊംബാര്‍ദി


21 മെയ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വ്യക്തിയുടെ പിശാചുബാധ ഒഴിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി രോഗിയായ ഒരു വ്യക്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകമാത്രമാണ് മാര്‍പാപ്പ ചെയ്തതെന്ന് വിശദീകരിച്ചു. മെയ് 19ന് പെന്തക്കുസ്താ തിരുന്നാള്‍ ദിവ്യബലിയ്ക്കു ശേഷം, ദിവ്യബലിയില്‍ സംബന്ധിക്കാനെത്തിയ രോഗികളെ സന്ദര്‍ശിക്കവേ വീല്‍ച്ചെയറിലിരുന്ന ഒരു വ്യക്തിയുടെ ശിരസില്‍ കൈവെച്ച് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചതിന്‍റെ ചിത്രങ്ങളും വീഡിയോയും ‘മാര്‍പാപ്പ പിശാചുബാധ ഒഴിപ്പിക്കുന്നു’ എന്ന പേരില്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ.ലൊംബാര്‍ദി വിശദീകരണവുമായി രംഗത്തെത്തിയത്. പിശാചുബാധ ഒഴിപ്പിക്കുകയായിരുന്നില്ല മാര്‍പാപ്പയുടെ ഉദ്ദേശം. രോഗികളെ കാണുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് പാപ്പായുടെ പതിവാണ്. തനിക്കു മുന്‍പിലെത്തിയ വേദനിക്കുന്ന ഒരു വ്യക്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് പാപ്പ ചെയ്തതെന്ന് ഫാ.ലൊംബാര്‍ദി വ്യക്തമാക്കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.