2013-05-20 15:31:56

ഫാ.അഡോള്‍ഫ് നിക്കോള്‍സ്, ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോള സമിതിയുടെ പുതിയ പ്രസിഡന്‍റ്


20 മെയ് 2013, വത്തിക്കാന്‍
കത്തോലിക്കാ സന്ന്യാസ സഭകളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോള സമിതിയുടെ പുതിയ പ്രസിഡന്‍റായി ഈശോസഭയുടെ (ജസ്യൂട്ട്) സുപ്പീരിയര്‍ ജനറല്‍ ഫാ.അഡോള്‍ഫ് നിക്കോള്‍സ് സ്ഥാനമേല്‍ക്കുന്നു. ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോള സമിതിയുടെ പ്രസിഡന്‍റായിരുന്ന ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ജനറല്‍ സുപ്പീരിയര്‍ ഫാ.ഹോസെ റോഡ്രിഗസ് കര്‍ബ്ബാലോയെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ന്യസ്ത സഭകള്‍ക്കും സമര്‍പ്പിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി നിയമിച്ച് അദ്ദേഹത്തിന് മെത്രാപ്പോലിത്താ സ്ഥാനം നല്‍കിയതിനെ തുടര്‍ന്നാണ് സമിതിയുടെ പ്രസിഡന്‍റായി ഫാ.നിക്കോള്‍സ് സ്ഥാനമേല്‍ക്കുന്നത്. ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോള സമിതിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോള സമിതി നവമെത്രാപ്പോലിത്താ ഫാ.ഹോസെ റോഡ്രിഗസ് കര്‍ബ്ബാലോയ്ക്ക് ആശംസകള്‍ നേര്‍ന്നു. സമിതിയുടെ പുതിയ സെക്രട്ടറിയെ നവംബര്‍ മാസത്തില്‍ നടക്കുന്ന പൊതുസമ്മേളത്തില്‍ തിരഞ്ഞെടുക്കുമെന്ന് സമിതി അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.