2013-05-20 15:29:19

പരിശുദ്ധാത്മാവ് നമ്മെ നവീകരിക്കുന്നു


20 മെയ് 2013, വത്തിക്കാന്‍
നമ്മെ നവീകരിക്കുന്ന പരിശുദ്ധാത്മാവ് പ്രേഷിത ദൗത്യത്തില്‍ നമുക്ക് ധൈര്യവും ആനന്ദവും പ്രദാനം ചെയ്യുന്നുവെന്ന് മാര്‍പാപ്പ. മെയ് 20ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. “പരിശുദ്ധാത്മാവ് നമ്മെ രൂപാന്തരീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. നമുക്കിടയില്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്നു. നമ്മുടെ പ്രേഷിത ദൗത്യത്തില്‍ നമുക്ക് ധൈര്യവും ആനന്ദവും പകരുകയും ചെയ്യുന്നു” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.
@ pontifex എന്നതാണ് മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.