2013-05-16 15:46:35

മുംബൈ അതിരൂപതയ്ക്ക് പുതിയ രണ്ട് സഹായമെത്രാന്‍മാര്‍


15 മെയ് 2013, വത്തിക്കാന്‍
മുംബൈ അതിരൂപതയ്ക്ക് പുതിയ രണ്ട് സഹായ മെത്രാന്‍മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അതിരൂപതയുടെ ചാന്‍സലര്‍ ഫാ.സാവിയോ ഡൊമെനിക്ക് ഫെര്‍ണാണ്ടസ്, സെന്‍റ്. പയസ് ടെന്‍ത് കോളേജിലെ ദൈവശാസ്ത്രവിഭാഗം മേധാവി ഫാ.ജോണ്‍ റോഡ്രിഗസ് എന്നിവരേയാണ് മാര്‍പാപ്പ സഹായമെത്രാന്‍മാരായി നിയമിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ നിയമന ഉത്തരവ് മെയ് 15ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. നിയുക്ത മെത്രാന്‍ സാവിയോ ഡൊമെനിക്ക് ഫെര്‍ണാണ്ടസിന് സ്ഥാനിക രൂപതയായി കൊസില്ലയും നിയുക്ത മെത്രാന്‍ ജോണ്‍ റോഡ്രിഗസിന് സ്ഥാനിക രൂപതയായി ദെയുള്‍ത്തോയുമാണ് നല്‍കപ്പെട്ടിരിക്കുന്നത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.