2013-05-16 12:29:51

കര്‍ദിനാള്‍ ക്ലീമിസ് റോമിലെ സ്ഥാനിക ദേവാലയം ഏറ്റെടുക്കുന്നു


15 മെയ് 2013, വത്തിക്കാന്‍
കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് തോട്ടുങ്കലിന്‍റെ സ്ഥാനിക ദേവാലയ സ്വീകരണം മെയ് 19ന് റോമില്‍ നടക്കും. റോമാരൂപതയിലെ വിശുദ്ധ ഗ്രിഗറി ഏഴാമന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയമാണ് കര്‍ദിനാള്‍ ക്ലീമിസിന് സ്ഥാനിക ദേവാലയമായി നല്‍കപ്പെട്ടിരിക്കുന്നത്. 19ാം തിയതി ഞായറാഴ്ച വൈകീട്ട് 6 മണിക്കാണ് സ്ഥാനിക ദേവാലയ സ്വീകരണ കര്‍മ്മം. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും തിരുവനന്തപുരം സീറോ മലങ്കര അതിരൂപതാദ്ധ്യക്ഷനുമായ ബസേലിയോസ് മാര്‍ ക്ലീമിസിനെ 2012 നവംബര്‍ 24ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.