2013-05-14 16:43:09

മാതാവിന്‍റെ വണക്കമാസ സമാപനം: മാര്‍പാപ്പ നയിക്കുന്ന ജപമാല സമര്‍പ്പണം


14 മ‍െയ് 2013, വത്തിക്കാന്‍
പരിശുദ്ധ മറിയത്തിന്‍റെ വണക്കമാസാചരണം മെയ് 31ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ജപമാല സമര്‍പ്പണത്തോടെ സമാപിക്കുമെന്ന് റോമാ രൂപതയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. 31ാം തിയതി വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്കാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. അതോടൊപ്പം, പരിശുദ്ധ മറിയത്തിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിനു ചുറ്റും പ്രദക്ഷിണം നടത്തുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന സമാപന പ്രാര്‍ത്ഥനയ്ക്കു ശേഷം മാര്‍പാപ്പയുടെ അപ്പസ്തോലിക ആശീര്‍വാദത്തോടെ വണക്കമാസാചരണം സമാപിക്കും.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കുവാന്‍ പ്രവേശന ടിക്കറ്റുകള്‍ ആവശ്യമില്ലെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.