2013-05-14 16:42:28

അനുദിന ജീവിതത്തില്‍ ഞാന്‍ ക്രിസ്തുവിനോട് വിശ്വസ്തനാണോ?


14 മ‍െയ് 2013, വത്തിക്കാന്‍
“അനുദിന ജീവിതത്തില്‍ ഞാന്‍ ക്രിസ്തുവിനോട് വിശ്വസ്തനാണോ?” എന്ന് ആത്മപരിശോധന നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നു. മെയ് 13ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് മാര്‍പാപ്പ കത്തോലിക്കര്‍ക്ക് ഈ ആഹ്വാനം നല്‍കിയത്. “അനുദിന ജീവിതത്തില്‍ ഞാന്‍ ക്രിസ്തുവിനോട് വിശ്വസ്തനാണോ? മറ്റുള്ളവരെ ആദരിച്ചുകൊണ്ട് സുധീരം എന്‍റെ വിശ്വാസം പ്രകടമാക്കാന്‍ എനിക്കു സാധിക്കുന്നുണ്ടോ” എന്ന ചോദ്യമാണ് പാപ്പ വിശ്വാസസമൂഹത്തിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. മെയ് 12ാം തിയതി ഞായറാഴ്ച സഭയിലെ നവവിശുദ്ധരുടെ വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ നല്‍കിയ വചന സന്ദേശത്തിലും പാപ്പ ഈ ചിന്തകള്‍ പങ്കുവയ്ച്ചിരുന്നു.

വാര്ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.