പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പായുടെ ആഹ്വാനം
13 മെയ് 2013, വത്തിക്കാന്‍ പീഡനത്തിനും അക്രമത്തിനും ഇരയാകുന്ന ക്രൈസ്തവര്‍ക്കുവേണ്ടി
പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. @pontifex എന്ന ഔദ്യോഗിക
ട്വിറ്റര്‍ അക്കൗണ്ടിലൂടെ മെയ് 12ന് നടത്തിയ ട്വീറ്റിലാണ് മാര്‍പാപ്പ ആഹ്വാനം നടത്തിയിരിക്കുന്നത്.
“ലോകത്തിന്‍റെ നാനാഭാഗത്ത് പീഡനങ്ങള്‍ക്കും അക്രമത്തിനും ഇരയാകുന്ന ക്രൈസ്തവര്‍ക്കുവേണ്ടി
നമുക്ക് പ്രാര്‍ത്ഥിക്കാം. വിശ്വസ്തരായിരിക്കുവാനുള്ള ധൈര്യം ദൈവം അവര്‍ക്കു നല്‍കട്ടെ”
എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.