2013-05-08 17:30:57

ക്രിസ്തു നല്‍കുന്ന ജീവനാണ് യഥാര്‍ത്ഥ സമ്പത്ത്: മാര്‍പാപ്പ


08 മെയ് 2013, വത്തിക്കാന്‍
ക്രിസ്തു നല്‍കുന്ന നിത്യജീവനാണ് യഥാര്‍ത്ഥ സമ്പത്തെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മെയ് 8ന് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ക്രൈസ്തവരെ ക്രിസ്തു നല്‍കുന്ന നിത്യജീവനെക്കുറിച്ച് അനുസ്മരിപ്പിച്ചത്. “ഞാന്‍ വന്നത് നിങ്ങള്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” എന്ന ക്രിസ്തു വചനം അനുസ്മരിച്ച മാര്‍പാപ്പ ഭൗതിക വസ്തുക്കളിലല്ല, യേശു നല്‍കുന്ന നിത്യജീവനിലാണ് യഥാര്‍ത്ഥ സമ്പത്ത് കണ്ടെത്തേണ്ടതെന്ന് സഭാംഗങ്ങളെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.