2013-05-07 16:02:34

ക്രൈസ്തവര്‍ വിശുദ്ധിയുടെ പാതയില്‍ ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടവര്‍


07മെയ് 2013, വത്തിക്കാന്‍
വിശുദ്ധിയുടെ പാതയില്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു നടക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. മെയ് 7ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നല്‍കിയ സന്ദേശത്തില്‍ മന്ദോഷ്ണ ജീവിതത്തില്‍ ആശ്വാസംകൊള്ളരുതെന്നും പാപ്പ കത്തോലിക്കരെ ഉത്ബോധിപ്പിച്ചു. “മന്ദോഷ്ണ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താതെ, ദൃഢനിശ്ചയത്തോടെ വിശുദ്ധിയുടെ പാതയിലൂടെ മുന്നോട്ടു പോകുവിന്‍” എന്നാണ് പാപ്പായുടെ ട്വീറ്റ്.








All the contents on this site are copyrighted ©.