2013-05-07 16:03:47

കത്തോലിക്കാ ദേവാലയത്തില്‍ ബോംബുസ്ഥോടനം, നടുക്കം വിട്ടുമാറാതെ അപ്പസ്തോലിക സ്ഥാനപതി


07മെയ് 2013, അറുഷ – ടാന്‍സാനിയ
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിസായിലെ കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന ബോംബുസ്ഫോടനം ഭീകരാക്രമണമാണെന്ന് ടാന്‍സാനിയായുടെ പ്രസിഡന്‍റ് ജക്കായ കിക്വെത്തെ പ്രസ്താവിച്ചു. ഉത്തര ടാന്‍സാനിയായി ആരുഷ പട്ടത്തില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്ക്കോ പാഡില്ല അപ്പസ്തോലിക സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു ബോംബ് സ്ഥോടനം ഉണ്ടായത്. സ്ഥോടനത്തില്‍ സംസ്ഥാന ഗവര്‍ണറടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടവക ദേവാലയത്തിന്‍റെ പുറംഭാഗത്തെ ആശീര്‍വാദ കര്‍മ്മം കഴിഞ്ഞ് ദേവാലയത്തിനകത്തേക്ക് കാര്‍മ്മികര്‍ പ്രവേശിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് അപ്പസ്തോലിക സ്ഥാനതി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്ക്കോ പാഡില്ല വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. തികച്ചും അപ്രതീക്ഷമായിരുന്നു ആക്രമണമെന്ന് പറഞ്ഞ ആര്‍ച്ചുബിഷപ്പ് സ്ഫോടനത്തിന്‍റെ നടുക്കത്തില്‍ നിന്ന് താന്‍ ഇനിയും മോചിതനായിട്ടില്ലെന്നും പറഞ്ഞു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും വേദനയില്‍ പങ്കുചേര്‍ന്ന് ആര്‍ച്ചുബിഷപ്പ് പരിക്കേറ്റവരോടും തന്‍റെ അനുശോചനം അറിയിച്ചു. കെനിയയില്‍ ഇത്തരം ആക്രമണങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ടെങ്കിലും താന്‍സാനിയായില്‍ ആദ്യമായാണ് ഇങ്ങനെ ആക്രമണം നടക്കുന്നത്, അതും ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നിതിനിടയില്‍. ഇത്തരം ദുരന്തസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും ആര്‍ച്ചുബിഷപ്പ പാഡില്ല പറഞ്ഞു.









All the contents on this site are copyrighted ©.