2013-05-06 16:37:47

ക്രിസ്തുവിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും സാക്ഷികളാകാന്‍ ദൈവകൃപയാചിക്കുക: മാര്‍പാപ്പ


06 മെയ് 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും സാക്ഷൃമേകാന്‍വേണ്ട കൃപയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരെ ഉത്ബോധിപ്പിച്ചു. @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മെയ് 6ന് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്.
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പ്രകടമാക്കാന്‍ ക്രൈസ്തവര്‍ക്കാകണം. അതിനുവേണ്ട കൃപയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ സന്ദേശത്തിലൂടെ എല്ലാ ക്രൈസ്തവരേയും ക്ഷണിച്ചു.








All the contents on this site are copyrighted ©.