2013-05-02 09:57:30

വി.യൗസേപ്പിനെ മാതൃകയാക്കാന്‍ യുവജനങ്ങളെ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു


01 മെയ് 2013, വത്തിക്കാന്‍
വി.യൗസേപ്പിതാവിന്‍റെ മാതൃക പിന്തുടരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. മെയ് 1ന്, തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിന്‍റെ തിരുന്നാള്‍ ദിനത്തില്‍ നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്. “ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും വിശ്വാസം കൈവെടിയാതെ അവയെല്ലാം മറികടന്ന വി.യൗസേപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളുവിന്‍.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.
ഏപ്രില്‍ 26ന് 44 സ്ഥൈര്യലേപനാര്‍ത്ഥികള്‍ക്ക് സ്ഥൈര്യലേപനകൂദാശ നല്ക‍ിയ ദിവ്യബലിയില്‍, “ഒഴുക്കിനെതിരേ നീന്താന്‍” പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ഒഴുക്കിനെതിരേ നീന്താന്‍ ആവശ്യമായ ധൈര്യവും കരുത്തും ക്രിസ്തു നല്‍കുമെന്നും പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.