2013-05-02 09:58:16

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവചരിത്രത്തിന്‍റെ ഏഷ്യന്‍ പതിപ്പ് പുറത്തിറങ്ങി


01 മെയ് 2013, ബാഗ്ലൂര്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവചരിത്രത്തിന്‍റെ ഏഷ്യന്‍ പതിപ്പ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമതിയദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രകാശനം ചെയ്തു. “ഫ്രാന്‍സിസ്, നവലോകത്തിന്‍റെ മാര്‍പാപ്പ” എന്ന പേരിലുള്ള ഗ്രന്ഥത്തിന്‍റെ വില കുറഞ്ഞ പതിപ്പാണ് ഏഷ്യന്‍ ട്രേഡിങ്ങ് കോര്‍പറേഷന്‍ (ATC) പ്രസാധകര്‍ ഏഷ്യയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ബാഗ്ലൂരില്‍ നടന്ന പ്രകാശന കര്‍മ്മത്തില്‍ കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയൂസ് മാര്‍ ക്ലീമിസ് എന്നിവരും സന്നിഹിതരായിരുന്നു. ബെര്‍ഗോളിയോയുടെ ജീവ ചരിത്രം, കര്‍ദിനാള്‍ ബെര്‍ഗോളിയോയെ ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുത്ത കോണ്‍ക്ലേവ് എന്നിവയ്ക്കു പുറമേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപനത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥത്തിന്‍റെ രചയിതാവ് വത്തിക്കാന്‍ വാര്‍ത്താകാര്യങ്ങളില്‍ നിപുണനായ അന്ത്രെയ തൊറിനെല്ലിയാണ്.








All the contents on this site are copyrighted ©.