2013-05-02 09:57:58

പോപ്പ് എമിരെറ്റസ് ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനിലേക്ക് മടങ്ങുന്നു


01 മെയ് 2013, വത്തിക്കാന്‍
മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ മെയ് 2ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലേക്ക് മടങ്ങിയെത്തുന്നു. വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെ ഏപ്രില്‍ 30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഏപ്രില്‍ അവസാനത്തോടെയോ മെയ് ആദ്യവാരത്തിലോ മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനിലേക്ക് മടങ്ങുമന്ന് ഫാ.ലൊംബാര്‍ദി കഴിഞ്ഞ ആഴ്ച്ചയില്‍ അറിയിച്ചിരുന്നു.
2012 ഫെബ്രുവരി 28ന് മാര്‍പാപ്പ സ്ഥാനത്ത് നിന്ന് വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ അന്ന് വൈകീട്ടു തന്നെ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററിലേറെ ദൂരെയുള്ള കാസില്‍ഗണ്‍ഡോഫിലെ അപ്പസ്തോലിക അരമനയിലേക്ക് താമസം മാറ്റിയിരുന്നു. മെയ് 2ന് വത്തിക്കാനിലേക്ക് തിരിച്ചെത്തുന്ന മുന്‍പാപ്പ വത്തിക്കാന്‍ തോട്ടത്തിനു സമീപത്തുള്ള ‘മാത്തര്‍ എക്ലെസിയ’ ആശ്രമത്തിലാണ് ശിഷ്ടകാലം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിയുക.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഗുരുതരമായി രോഗബാധിതനാണെന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച ഫാ.ലൊംബാര്‍ദി, പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും അവശതയുമാണ് അദ്ദേഹത്തെ പരിക്ഷീണിതനാക്കുന്നതെന്ന് വ്യക്തമാക്കി.








All the contents on this site are copyrighted ©.