2013-05-02 09:58:30

തൊഴില്‍ സുരക്ഷ, ഇന്ത്യന്‍ മെത്രാന്‍മാരുടെ മെയ് ദിനസന്ദേശത്തിന്‍റെ മുഖ്യപ്രമേയം


01 മെയ് 2013, ന്യൂഡല്‍ഹി
അസംഘടിത തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ). മെയ് ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സന്ദേശത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ കത്തോലിക്കാ സഭയ്ക്കുള്ള ഉത്കണ്ഠ മെത്രാന്‍ സമിതി വെളിപ്പെടുത്തി. ഈ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കുവേണ്ടി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ രൂപതാ തലത്തിലും ഇടവക തലത്തിലും ആസൂത്രണം ചെയ്യാനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആത്മീയപിന്തുണയും സാമൂഹ്യ സഹായവും നല്‍കുന്നതിനായി രൂപതാ തലത്തില്‍ അജപാലനസമിതി രൂപീകരിക്കാനും ദേശീയ മെത്രാന്‍ സമിതി നിര്‍ദേശിച്ചു. ദരിദ്ര തൊഴിലാളികളെ സഹായിക്കാന്‍ ദേശീയ – പ്രാദേശിക തലങ്ങളിലുള്ള സംവിധാനം തയ്യാറാക്കാനാണ് സഭ പരിശ്രമിക്കുന്നതെന്ന് സി.ബി.സി.ഐ ലേബര്‍ കമ്മീഷന്‍റെ സെക്രട്ടറി ഫാ.ജെയ്സണ്‍ വടശ്ശേരി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.